യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

വെള്ളരിക്കുണ്ട് .വീട്ടിൽ കയറി യുവാവിനെ മുഖത്തും തലയ്ക്കും വെട്ടി പരിക്കേൽപ്പിച്ചു പ്രതി വധശ്രമ കേസിൽ അറസ്സിൽ.
പരപ്പ പട്ളത്തെ കുറ്റ്യാട്ട് ഹൗസിൽ ദിനേശനെ (34)
യാണ് ഇൻസ്പെക്ടർ പി. നളിനാക്ഷൻഅറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രതിയുടെ അമ്മാവനും എസ്.സി എസ് ടി പ്രമോട്ടറുമായ
പരപ്പ പട്ളത്തെപി. കണ്ണനെ (46) യാണ് പ്രതി വെട്ടുകത്തിയുമായി വെട്ടി പരിക്കേൽപ്പിച്ചത്. 29 ന് ഉച്ചയ്ക്ക് 1.30 മണിക്ക് പട്ളത്തെ പരാതിക്കാരൻ്റെ വീടിൻ്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി നിന്നെ തീർക്കുമെടാ എന്ന് പറഞ്ഞു കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതിയുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ പിണങ്ങി പോയത് പരാതിക്കാരൻ പറഞ്ഞ് ശരിയാക്കാത്തതിലുള്ള വിരോധത്തിലായിരുന്നു അക്രമം.
ഗുരുതരമായി പരിക്കു പറ്റിയ പരാതിക്കാരൻ കാസറഗോഡ് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.







