LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 22, 2026

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

0
Screenshot

Screenshot

Spread the love

കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണ കുറങ്ങോട്ടുമ്മൽ ഷഹൽ ഷാ (17) ആണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഒന്നരയാൾ താഴ്ചയുള്ള കുളത്തിലാണ് മുങ്ങിപോയത്. കൂട്ടുകാർ ബഹളംവെച്ചതോടെ ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെത്തിച്ചു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

പെരുമണ്ണ കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്തമകനാണ്. ഷഹൽ ഷാ പെരുമണ്ണ ഇ.എം.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!