കുട്ടി ഡ്രൈവർ പിടിയിൽ

വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 8.30 മണിക്ക് അഴീക്കോട് ലൈറ്റ്ഹൗസിന് സമീപം വെച്ചാണ് കെ.എൽ. 13 . എ ജി. 7843 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. ടി. എം. വിപിനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കെ എൽ 13 . എ. ജി.7843 നമ്പർ വാഹന ഉടമക്കെതിരെ കേസെടുത്തു







