LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 20, 2026

കൊട്ടിയൂരിൽ ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ കാമ്പയിന് തുടക്കമായി

0
Screenshot

Screenshot

Spread the love

കൊട്ടിയൂർ: മയക്കുമരുന്ന് പൂർണ്ണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ‘മയക്കുമരുന്ന് ലഹരിമുക്ത കൊട്ടിയൂർ’ കാമ്പയിന് തുടക്കമായി. രാഷ്ട്രീയ പാർട്ടികൾ, പോലീസ്, എക്സൈസ് വകുപ്പുകൾ, സാമുദായിക സംഘടനകൾ, വ്യാപാരി-തൊഴിലാളി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം കൂട്ടായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി വിപുലമായ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും. തുടർന്ന് ലഹരിവേട്ടയ്ക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിക്കും.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ കെ.വി. ഷാവു ചെയർമാനും, പഞ്ചായത്തംഗം ബിനു പടിയാനിക്കൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം എസ്.എച്ച്‌.ഒ. മെൽവിൻ വിൻസെന്റ്, എക്സൈസ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്, വില്ലേജ് ഓഫിസർ ഷാജി പി. മാത്യു, ജനപ്രതിനിധികളായ ബിന്ദു കൊച്ചുപൂവ്വത്തുംമൂട്ടിൽ, ജെയ്ഷ ബിജു, പഞ്ചായത്ത് സെക്രട്ടറി റെജി പി. മാത്യു തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!