വാട്സാപ്പിലൂടെ വധഭീഷണി കേസെടുത്തു

പയ്യന്നൂർ: വാട്സാപ്പ് ഗ്രൂപ്പിലൂടെ രാഷ്ട്രീയ വിരോധം കാരണം നിരവധി തവണ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വി.കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലിയായ കാങ്കോൽ ആലപ്പടമ്പ ഏറ്റുകുടുക്കയിലെ സി.ദിവാകരൻ്റെ (48) പരാതിയിലാണ് വെള്ളൂരിലെ സുകേഷിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഈ മാസം 17 ന് തിങ്കളാഴ്ച രാത്രി 23.54 മണിക്കും 18 ന് രാവിലെ 6.54 മണിക്കുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ അംഗമായ ഇവിടെ രാഷ്ട്രീയം പറയാം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രതി രാഷ്ട്രീയ വിരോധം കാരണം നിരവധി തവണ പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുളള മെസ്സേജുകൾ അയച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







