കണ്ണൂർ കോർപ്പറേഷൻ തല കർഷകദിനാഘോഷം എളയാവൂർ കൃഷിഭവനിൽ; മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തല കർഷകദിന പരിപാടികൾ എളയാവൂർ കൃഷിഭവനിൽ വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര നിർവഹിച്ചു. മാതൃകാ കർഷകരെ ആദരിക്കലും കർഷക സംഗമവും ഇതിന്റെ ഭാഗമായി നടന്നു.
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി കാർഷിക പ്രശ്നോത്തരി, വിത്തുകൾ തിരിച്ചറിയൽ, വിവിധ കാർഷിക മത്സരങ്ങൾ എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഡോ. അബ്ദുൽ ഖാദർ ടി.പി, റാണി സി.എം, കെ. പ്രദീപൻ, ഫെബിൻ തോമസ്, അമൽ കെ. ഉമേഷ്, മികച്ച കുട്ടി കർഷകൻ മാസ്റ്റർ ജോഷ്വാ പ്രമോദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ ബിസ്മില്ലാ ബീവി, വിജന കെ.കെ, പ്രദീപ് ടി., മുർഷിദ് കെ.ടി, നിജേഷ് ഒ.വി, ഡോ. വത്സല കെ.സി, സുനില ഇ., സീന കെ.പി എന്നിവർക്ക് പുറമെ എളയാവൂർ കൃഷി ഓഫീസർ വിനോദ് കുമാർ ടി.ഒ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. മനോഹരൻ, ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ, എളയാവൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പ്രേമജ പി., സതീശൻ ബാവുക്കൻ, രാജീവൻ കെ., എം.പി. അരവിന്ദൻ, അരീക്കര അബൂഞ്ഞി, സുജീഷ് എളയാവൂർ, എളയാവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് വിധുൻ പ്രകാശ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.







