അനിൽകുമാർ നിര്യാതനായി

എടക്കാട്: കടമ്പൂർ കുന്നുമ്മൽപീടികക്ക് സമീപം ‘ഗുരുകൃപ’യിൽ ചാലിൽ അനിൽകുമാർ (61) നിര്യാതനായി. വിമുക്തഭടനാണ്.
പരേതരായ സി. രാധാകൃഷ്ണന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ടി.വി അജിത. മക്കൾ: അഭിജിത്ത്, ആകാശ്. മരുമകൾ : അശ്വിനി. സഹോദരി: ചിത്ര. സംസ്കാരം നാളെ (വെള്ളി) രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പൊതു
ശ്മശാനത്തിൽ.







