LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 6, 2026

ഡിവൈ.എസ്.പി ഓഫീസ് പ്രതിഷേധ മാർച്ച് 220 എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്.

0
🔗9️⃣3️⃣ കണ്ണൂർ വാർത്തകൾ ഓൺലൈൻ 20260728_145457
Spread the love

പയ്യന്നൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിലെ പ്രതികളെയും ടി. പുരുഷോത്തമൻ്റെ ചെമ്മീൻ കണ്ടി കത്തിച്ച കേസിലെ പ്രതികളെകണ്ടെത്തുന്നതിലെ കാലതാമസത്തിനെതിരെയും എൽഡിഎഫ് പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയപ്രതിഷേധ മാർച്ചിൽ പങ്കെടുത്ത 220 എൽഡിഎഫ് പ്രവർത്തകർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ പി. സന്തോഷ് ,സരിൻശശി, വി.നാരായണൻ, ടി. ഐ. മധുസൂദനൻ, പി ജയൻ, രമേശൻ ,പി ശ്യാമള ,അനൂപ് രാമന്തളി , റഹ് നേജ്, പ്രസാദ്, ഹരിഹരൻ , കെ.വി.ലളിത, കെ.വി. ബാബു, ഒ.ടി. സുജേഷ്, ഒ.കെ. ശശി, രഞ്ജിത്ത്, വി. ബാലൻ, പി. സത്യപാലൻ,ജോസ് മാത്യു, പി.വി. ദാസൻ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 200 പേർ ഉൾപ്പെടെ 220 പേർക്കെതിരെയാണ് കേസെടുത്തത്. മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രകടനമായി വന്ന് പൊതുഗതാഗതം തടസ്സപ്പെടുത്തിയും അത് വഴി കടന്നുപോകുന്ന പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്‌ടിച്ചതിനാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!