LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 6, 2026

എഐ യുഗത്തിലേക്ക് കെഎസ്ആർടിസി: കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കും– മന്ത്രി സി പി ജോൺ

0
8df04fb6-c32d-4711-9ff2-99895e219e28
Spread the love

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ , നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. സർക്കാരിൻ്റെ ശക്തമായ പിന്തുണയോടെ ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരെയും തൊഴിലാളി സംഘടനകളെയും സർക്കാർ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോകുന്നത്. യൂണിയൻ പ്രതിനിധികൾക്ക് എപ്പോഴും മന്ത്രിയെ നേരിൽ കാണാനും അഭിപ്രായങ്ങൾ അറിയിക്കാനും അവസരമുണ്ട്. തൊഴിലാളികൾക്കും നേരിട്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരുകയാണെന്നും വ്യക്തമാക്കി.സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും

പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ അറിയാനും സാധിക്കും.

ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിൻ്റെ ഭാഗമായി മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ ഈ ചടങ്ങിൽ ആദരിക്കുകയാണ്.

കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്. മന്ത്രി കെ. മുരളീധരൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ച് മാതൃക കാട്ടി.
ജനകീയവൽക്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ സേവനമായ 149-ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ജനങ്ങൾക്കൊപ്പം നാടിൻ്റെ നന്മകൾക്കൊപ്പം എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു.9447071021 എന്ന ഫോൺ നമ്പറിലൂടെ വാട്സ് ആപ്പ് ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകും.

ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സി എം ഡി ഡോ. പ്രമോജ് ശങ്കർ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ്, കെ എസ് ആർ ടി സി ചീഫ് അക്കൗണ്ട്സ് ഓഫീസർ അജിത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!