സ്‌കൂട്ടർമോഷണം പോയി

Screenshot
കണ്ണൂർ: റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടം റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയതായി പരാതി. കീഴല്ലൂർ സ്വദേശി എം. ശിവരാജിൻ്റെ കെ.എൽ.58. പി. 6462 നമ്പർ സ്‌കൂട്ടറാണ് മോഷണം പോയത്. ഈ മാസം ഒന്നിനു വൈകുന്നേരം 6.50 മണിക്കും 4 ന് ഉച്ചയ്ക്കു12 മണിക്കുമിടയിലാണ് മോഷണം പോയത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടു ത്തപോലീസ് അന്വേഷണം തുടങ്ങി.







