ചെറുവത്തൂരിൽ ഡ്രൈ ഫുഡ്സ് വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

ചെറുവത്തൂർ: ടൗണിലെ ഡ്രൈ ഫുഡ്സ് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. ചെറുവത്തൂർ-കയ്യൂർ റോഡിന് സമീപമുള്ള തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി എം.ഇ. അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.ബി ട്രേഡേഴ്സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. കടയിലെ സാധനങ്ങൾ ഭാഗികമായും മേശയിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പ്രഭാത സവാരിക്കിറങ്ങിയവർതീയും പുകയും ഉയരുന്നതുകണ്ട് വിവരമറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സേനയുടെ ജാഗ്രതയിൽ
അരമണിക്കൂറിനകം തീയണച്ചു. സമയോചിതമായ ഇടപെടലിലൂടെ സമീപത്തെമറ്റ് കടകളിലേക്കും തീ പടരുന്നത് തടയാനായതിനാൽ വൻദുരന്തം ഒഴിവായി . തൃക്കരിപ്പൂർ അഗ്നി രക്ഷാസേന
സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സി. പ്രസാദ്, സിജോയ്, ജിത്തു, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.







