ബാര്‍ ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

പയ്യന്നൂര്‍:ടൗണിലെ അര്‍ച്ചന ബാറിലെ ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട മുകുന്ദപുരത്തെ മഞ്ചാലിമന്ത്ര ഹൗസിൽ ജോസിന്റെ മകന്‍ എം.കെ.ജോണ്‍(57)ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെ ബൈപാസ് റോഡിൽ തായിനേരി വെള്ളാരങ്ങര ഭഗവതിക്ഷേത്രത്തിനു സമീപത്തെ താമസ സ്ഥലത്ത്‌വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷത്തോളമായി പയ്യന്നൂരിലെ അർച്ചന ബാറിൽ വെയ്റ്റർ ജോലി ചെയ്തു വരികയായിരുന്നു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് ബന്ധുക്കൾ പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.







