LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 2, 2026

കിഫ്ബി: വികസനവിരുദ്ധതയുടെ കലിയുഗമെന്ന് എം.വി.ജയരാജൻ

0
Screenshot

Screenshot

Spread the love

കണ്ണൂർ: കിഫ്ബിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി ജയരാജൻ. മുഖ്യമന്ത്രി അവകാശപ്പെടും പോലെ മാറ്റത്തിന്റെ പുതുയുഗമല്ല, വികസനവിരുദ്ധതയുടെ കലിയുഗമാണ് കേരളത്തിൽ നടമാടുന്നതെന്ന് ജയരാജൻ ആരോപിച്ചു. കിഫ്ബിയെ നിഷ്‌ക്രിയമാക്കിയതും ഭൂമി ഏറ്റെടുക്കലിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വികസനം മുടക്കാനാണ്. കണ്ണൂരിലും പാലക്കാടും സംസ്ഥാനത്തെ വിവിധ ജില്ലകളിലും വികസനം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഭരണാനുമതി നൽകിയതും കരാർ നൽകിയതും പണി നടക്കുന്നതുമായ 60,000 കോടിയുടെ പദ്ധതികളെ തകർക്കുന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ വിജിലൻസ് അന്വേഷണം. ഇത്തരം പദ്ധതികൾ നിറുത്തലാക്കാനാണ് സർക്കാർ നീക്കമെങ്കിൽ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ വില്ലേജുകളിൽ റൺവേ വിപുലീകരണത്തിനും വ്യവസായ പാർക്കിനും വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. സർക്കാർ ഖജനാവിൽ വികസന പദ്ധതികൾക്കായി മാറ്റിവയ്ക്കാൻ പണമില്ലാത്തതിനാലാണ് കിഫ്ബിയെ ആശ്രയിക്കേണ്ടിവന്നത്. ഭൂമി ഏറ്റെടുത്തതിനെത്തുടർന്ന് വൻ തുക നഷ്ടപരിഹാരം ലഭിച്ചവരിൽ മട്ടന്നൂർ മണ്ഡലത്തിലെയും ജില്ലയിലെയും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പാലക്കാട് ഭൂമി ഏറ്റെടുത്തത് കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയാണ്. ഏറ്റെടുക്കുന്നില്ലെങ്കിൽ ആ കേന്ദ്ര പദ്ധതി നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റെടുത്തത് നിയമാനുസൃതമാണെന്ന് ഒക്ടോബർ 29ന് റവന്യൂ മന്ത്രി നിയമസഭയിൽ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുത്തത് വ്യവസായ വികസനത്തിനാണെന്നും ഇത്തരം പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും വ്യവസായ മന്ത്രിയും സഭയിൽ അറിയിച്ചിരുന്നു. എന്നാൽ ഈ രണ്ട് മന്ത്രിമാരുടെയും അഭിപ്രായം തള്ളി, വകുപ്പുതല അന്വേഷണം പോലുമില്ലാതെ ഒക്ടോബർ 30ന് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!