മുൻ രഞ്ജി ക്രിക്കറ്റ് താരത്തിന് കണ്ണൂരിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

Screenshot
കണ്ണൂർ: -മുൻ രഞ്ജി ക്രിക്കറ്റ് താരത്തിന് കണ്ണൂരിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം. കണ്ണൂർ എടച്ചൊവ്വ സ്വദേശിയും മുൻ ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിൻ്റൺ പരിശീലകനുമായ എൻ എം അമർനാഥ് (ലാലേട്ടൻ -78) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യവേ കാറിടിച്ച് തെറിച്ച് വീണ് ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ടു പോവുകയായിരുന്നു. ഇന്നലെ വൈകീട്ട് 5.30ഓടെ കണ്ണൂർ തെക്കീബസാർ മക്കാനിക്ക് സമീപത്തായിരുന്നു അപകടം.







