കുട്ടി ഡ്രൈവറെ പിടികൂടി

പെരിങ്ങോം: പ്രായപൂർത്തിയായാത്ത കുട്ടി ബൈക്ക് ഓടിച്ചു പോലീസ് പിടി യിലായി. വാഹനം പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 6.30 മണിക്ക് കോറോംനെല്ലിയാട് വെച്ച് വാഹന പരിശോധനക്കിടെയാണ് കെ എൽ. 86.1797 നമ്പർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെ. ഖദീജയും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് പിറകിലിരുന്ന് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത പിതാവ് കോറോം നെല്ലിയാട്ടെ വി. അനീഷിനെതിരെ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പെരിങ്ങോം പോലീസ് കേസെടുത്തു.







