LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 15, 2026

പരീക്ഷാ വിജയികളെയും പുരസ്കാര ജേതാക്കളെയും ആദരിച്ച് അനുമോദന സദസ്സ്; ഉദ്ഘാടനം ചെയ്ത് സന്ദീപ് വാര്യർ എം.എൽ.എ

0
Screenshot

Screenshot

Spread the love

പയ്യന്നൂർ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്കാര ജേതാക്കളെയും മഹാദേവ ഗ്രാമം, ഗ്രാമം വെസ്റ്റ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ വിജയികളെയാണ് ചടങ്ങിൽ ആദരിച്ചത്.

കാൻഫെഡ് സംസ്ഥാന അവാർഡ് ജേതാവ് സി.വി. രാജഗോപാലൻ, കേരള പൂരക്കളി അക്കാഡമി അവാർഡ് ജേതാവ് കെ.വി കൃഷ്ണൻ എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. മോഹനൻ പുറച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്യുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കെ.വി മണി, പിലാക്കൽ അശോകൻ, എ.കെ ശ്രീജ, പി.യു. രാജൻ, എം.കെ. ഉണ്ണികൃഷ്ണൻ, ഡി.പി ഭരത്, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ഇതിന് പുറമെ, പരീക്ഷാ വിജയികളെ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയും അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!