കൂടാളിയിലെ കാർ അപകടത്തിൽ പരിക്കേറ്റ അഞ്ചാമത്തെയാളും മരിച്ചു

Screenshot
കണ്ണൂർ: കൂടാളി കുംഭത്ത് കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അഞ്ചാമത്തെയാളും മരിച്ചു. തൃശൂർ സ്വദേശി ആദിത്യ കൃഷ്ണ ദേവും (21) മരണപ്പെട്ടു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദിത്യ
വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആദിത്യയുടെ സഹപാഠികളായ 4 പേർ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ പെട്ട ഹോണ്ട സിറ്റി കാറിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു.
അപകടത്തിൽ മരിച്ച ആദിത്യയുടെ സഹപാഠി ഷാൻ സിറാജിൻ്റെ കണ്ണൂർ അലവിലിലെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് കാറിൽ കണ്ണൂരിലേക്ക് വരികയായിരുന്ന സുഹൃദ് സംഘമാണ് അപകടത്തിൽപെട്ടത്.








