LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 11, 2026

ചികിത്സാ പിഴവ്:ഡിവൈഎഫ്ഐ മാർച്ചിൽ അഞ്ചു പോലീസുകാർക്ക് പരിക്കേറ്റു; 205 പ്രവർത്തകർക്കെതിരെ കേസ്.

0
Screenshot

Screenshot

Spread the love

പയ്യന്നൂർ: കുട്ടിക്ക് ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്. പ്രവർത്തകർ നടത്തിയ മാർച്ചിൽ 205 പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ. നേതാക്കളായ ആഷിഷ് വെള്ളൂർ, കശ്യപ് അന്നൂർ, സുബിൻ കണ്ടോത്ത്,വികാസ് അന്നൂർ, ലിജിത്ത് അള്ളക്കോട്ട് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 200 ഓളം പേർക്കുമെതിരെയാണ് പയ്യന്നൂർപോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3.15 മണിക്ക് എൽ ഐ സി ജംഗ്ഷനിൽ നിന്നും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു കൊണ്ട് വാഹനഗതാഗതം തടസ്സപ്പെടുത്തിയും റോഡിൽകുത്തിയിരുന്നു പ്രതിഷേധം നടത്തുന്ന സമയം 4.30 മണിക്ക് യാതൊരു പ്രകോപനവുമില്ലാതെ
പോലീസിനെ തള്ളി മാറ്റി ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരായ അഞ്ചു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ എസ്.ഐ. പി. ആർ. മിഥുൻ, തളിപ്പറമ്പ സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫീസർ
പി.വി. വിജേഷ്,പെരിങ്ങോം സ്റ്റേഷനിലെ സീനിയർ സിപിഒ പി.വിപിൻ, വനിത
സിവിൽ പോലീസ് ഓഫീസർ സി.കെ. ഷാനിമ, പയ്യാവൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ.പി. സുകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പോലീസിൻ്റെ ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസ് സംഘത്തെ പരിക്കേൽപ്പിക്കുകയും ചെയ്തതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രവർത്തകർക്കെതിരെപയ്യന്നൂർ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!