യുവതിയുടെ മൂന്നു പവൻ്റെ മാല കവർന്നതിനു കേസെടുത്തു

Screenshot
കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം മൂന്നു പവൻ്റെ മാലകവർന്നു. അജാനൂർ നെല്ലിത്തറപുലയനടുക്കത്തെ കെ.സിന്ധു (43) വിൻ്റെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5.40 മണിക്ക് പുലയനടുക്കം വെച്ചാണ് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മാലകവർന്നത്. തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന മൂന്നു പവൻ്റെ മാല കവർന്നുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






