കൗമാരക്കാരനെതിരെ പോക്സോ കേസ്

കണ്ണൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ 17കാരനെതിരെ പോക്സോ നിയമപ്രകാരം കണ്ണൂർ വനിതാ
സ്റ്റേഷനിൽ കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരിയുടെ പരാതിയിലാണ് 17കാരനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് ഒന്നിന് രാവിലെയാണ് പരാതിക്കാസ്പദമായ സംഭവം. പെൺകുട്ടിയുടെവീട്ടിലെത്തിയ കൗമാരക്കാരൻ കിടപ്പുമുറിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. പെൺകുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്‌ടറുടെസേവനം തേടുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു . പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 17കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.






