LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 24, 2026

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ്: കണ്ണൂർ കോർപ്പറേഷനിൽ കാമ്പയിന് തുടക്കമായി; ഒന്നാം ഘട്ടം ജൂലൈ 1 മുതൽ

0
88ee69e3-060a-4187-a7a5-5dcec7658921
Spread the love

കണ്ണൂർ: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് (സെൻസസ് 2027) കണ്ണൂർ കോർപ്പറേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി നവനീതം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സെൽഫ് എനുമെറേഷൻ കാമ്പയിനും വാർഡ് കൗൺസിലർമാരുടെയും സൂപ്പർവൈസർമാരുടെയും യോഗവും മേയർ അഡ്വ. ഇന്ദിര ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന സെൻസസിന്റെ ഒന്നാം ഘട്ടം ജൂലൈ 1 മുതൽ 30 വരെയാണ് നടക്കുന്നത്.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.പി താഹിർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി.കെ മുഹമ്മദലി, അഡ്വ. സോനാ ജയറാം എന്നിവർ സംസാരിച്ചു.

സെൻസസിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഇതിൽ ജനപ്രതിനിധികൾക്കും സൂപ്പർവൈസർമാർക്കും എന്യൂമറേറ്റർമാർക്കുമുള്ള മഹത്തായ പങ്കിനെ കുറിച്ചും ചാർജ് സെൻസസ് ഓഫീസർ കൂടിയായ കോർപ്പറേഷൻ സെക്രട്ടറി ശ്രീ വിനു സി. കുഞ്ഞപ്പൻ യോഗത്തിൽ വിശദീകരിച്ചു.

സെൻസസ് 2027 വിജയകരമായി പൂർത്തിയാക്കുന്നതിൻറെ ഭാഗമായി കണ്ണൂർ കോർപ്പറേഷനിലെ 56 ഡിവിഷനുകളെ 384 ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. പ്രസ്തുത ബ്ലോക്കുകളുടെ ചാർജ് കൈകാര്യം ചെയ്യുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം ഇതിനോടകം തന്നെ കോർപ്പറേഷൻ നൽകിക്കഴിഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!