തൂഫാൻ വാരിയേഴ്സ് പരിശീലനം

പയ്യന്നൂർ:
കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പരിപാടിയായ തൂഫാ ൻ്റെ ഭാഗമായി പയ്യന്നൂർ പോലീസ് സബ് ഡിവിഷനിലെ തൂഫാൻ വാരിയേഴ്സിന് പരിശീലനം നൽകി. പയ്യന്നൂർ ജനമൈത്രി ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ പയ്യന്നൂർ എസ് ഐ കെ വി സുവർണ്ണൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പ്രിയേഷ് ക്ലാസ്സെടുത്തു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സ്വപ്ന എംവി സ്വാഗതവും സന്തോഷ് എം നന്ദിയും പറഞ്ഞു. പയ്യന്നൂർ പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 50 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനം ലഭിച്ചവർ അതത് പോലീസ് സ്റ്റേഷൻ പരിധിക്കകത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.







