നിർത്തിയിട്ടകാർ അടിച്ചു തകർത്തു

പരിയാരം: വീടിനു സമീപം നിർത്തിയിട്ട കാർ അടിച്ചു തകർത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരിയാരം അരിപ്പാമ്പ്രയിലെ കെ. ഷറഫുന്നീസ (28) യുടെ പരാതിയിലാണ് തളിപ്പറമ്പിലെ മനാഫിനെതിരെ പരിയാരം പോലീസ് കേസെടുത്തത്. ഈ മാസം 17 ന് രാത്രി 10.15 മണിക്ക് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 18,ജി.7953നമ്പർ കാർ ആണ് ജ്യേഷ്ഠത്തിയുടെ ഭർത്താവിൻ്റെ സുഹൃത്തായിരുന്ന മനാഫ് അതിക്രമിച്ചു കയറി ഇരുമ്പ് പൈപ്പ് കൊണ്ടു അടിച്ചു തകർത്തത്. പരാതിക്കാരിയുടെ ജ്യേഷ്ഠത്തി മനാഫിനും കൂട്ടുകാർക്കുമെതിരെ പരിയാരം പോലീസിൽ നേരത്തെ പരാതി കൊടുത്തതിലുള്ള വിരോധമാണ് സംഭവത്തിനു കാരണം. കാർ തകർത്തതിൽ 50,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







