വീട്ടുജോലിക്കാരി 4 .5 ലക്ഷം രൂപയുടെ സ്വർണ്ണവും പണവുംകവർന്നു

നീലേശ്വരം: വീട്ടുജോലിക്കുനിന്ന സ്ത്രീ 4.5 ലക്ഷം രൂപയുടെ സ്വർണ്ണവും 17000 രൂപയും കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പേരോൽ സ്വദേശിനി ആലപ്പാട്ടു ഹൗസിൽ ചിന്നു മരിയയുടെ പരാതിയിലാണ് വീട്ടുജോലിക്കുനിന്ന നീലേശ്വരത്തെ സുലോചനക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിൽ 2022 മുതൽ വീട്ടുജോലിക്കുന്ന സ്ത്രീ 2025 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പലപ്പോഴായി വീട്ടിൽ നിന്നും 4.5 ലക്ഷം രൂപയുടെ സ്വർണവും 17000 രൂപയും മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







