LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 23, 2026

കൗമാരക്കാരനു കുത്തേറ്റു; വ്യാപാരിക്കെതിരെ വധശ്രമത്തിനു കേസ്

0
Screenshot

Screenshot

Spread the love

വിദ്യാനഗർ: 17 കാരനെയും സുഹൃത്തിനെയും ഹെൽമെറ്റ് കൊണ്ടു തലക്കു അടിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് കത്തികൊണ്ട് നെഞ്ചിന് കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ വ്യാപാരിക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഉളിയത്തടുക്ക നേഷണൽ നഗറിലെ സി.കെ. മുഹമ്മദ് ഇർഫാൻ്റെ (17) പരാതിയിലാണ് കട ഉടമ മധൂർ ഉളിയത്തടുക്കയിലെ അബ്ദുൾ അഷ്ഫൽ (36)നെതിരെ വധശ്രമത്തിനു കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസം 15 ന് രാത്രി 9.30 മണിക്ക് ഉളിയത്തടുക്കയിലുടെ സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് പരാതിക്കാരനെയും സുഹൃത്ത് സയാനെയും പ്രതി ആക്രമിച്ചത്. പ്രതിയുടെ കടയുടെ മുന്നിൽ വെച്ച് പ്രശ്‌നം ഉണ്ടാക്കിയത് പരാതിക്കാരനും സുഹൃത്തുമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം. തുടർന്ന് പരാതിക്കാരൻ കാസറഗോഡ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സംഭവം നടന്നത് വിദ്യാനഗർ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് വിദ്യാനഗർ പോലീസിന് കൈമാറി വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!