പണംകടം കൊടുക്കാത്തതിനു അക്രമം യുവാവിനെതിരെ കേസ്

ശ്രീകണ്ഠാപുരം: പണം കടം ചോദിച്ചിട്ട് കൊടുക്കാത്തതിനു യുവതിയുടെ വീട്ടിൽ കയറി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വരാന്തയിലുണ്ടായിരുന്ന കസേരയും സ്റ്റൂളും അടിച്ചു തകർത്തു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകണ്‌ഠാപുരം ചെരിക്കോട് സ്വദേശിനി കെ. രേഖ (36) യുടെ പരാതിയിലാണ് ചെരിക്കോട്ടെ രാജേഷിനെതിരെ പോലീസ് കേസെടുത്തത്. 14 ന് വൈകുന്നേരം 6.45 മണിക്ക് ചെരിക്കോട് ഉള്ള പരാതിക്കാരിയുടെ വീട്ടുവരാന്തയിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു അതിക്രമത്തിൽ 1000 രൂപ നഷ്‌ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







