കരയിലെ കാത്തിരിപ്പ് വിഫലമായി :പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെയാണ്
കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ ബംഗ്ലൂരു റൂറൽ സ്വദേശി സന്തോഷ് കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശപ്രത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇയാളുടെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു പരിക്കേറ്റ മനോജ് ചികിത്സയിലാണ്.
കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ
കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു മടങ്ങി വരികയായിരുന്ന സംഘത്തിൽ പെട്ട യുവാവാണ് അപകടത്തിൽപ്പെട്ടത്
ഇതിനു സമാനമായി ഇന്നലെ രാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂരുവിൽ നിന്നുള്ള എട്ടംഗസംഘവും അപകടത്തിൽ പെട്ടിരുന്നു തിരയിൽപ്പെട്ട 24കാരനായ ചിരന്ത്ശർമയെയാണ് ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തിയത്.
അഴീക്കൽ തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ലൈഫ്ഗാർഡുകൾ എന്നിവർ മൂന്ന് ബോട്ടുകളിലായി ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിരുന്നു
ലൈഫ്ഗാർഡുരായ വിജേഷ് ജോസഫ്, ഡേവിഡ് ജോൺസൺ,തീരദേശ പോലീസ് വാർഡൻ അരുൺ എന്നിവരും തെരച്ചിലിൽ പങ്കെടുത്തു. അപകട വിവരമറിഞ്ഞ് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, ടി കെ മോഹനൻ എം എൽ എ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു പയ്യാമ്പലത്ത് സുരക്ഷ കൂട്ടാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട് വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.







