LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 17, 2026

ബാറിൽ വെച്ച് യുവാവിനെകുപ്പി കൊണ്ട് വധിക്കാൻ ശ്രമം അഞ്ചു പേർക്കെതിരെ കേസ് ഒരാൾ അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ :ബാറിൽ മദ്യപിക്കുന്നതിനിടെ മുൻവൈരാഗ്യം വെച്ച് ബിയർ കുപ്പി, സോഡാ കുപ്പി, ജഗ്ഗ് എന്നിവ കൊണ്ട് യുവാവിനെ അടിച്ചും എറിഞ്ഞും കുത്തിയും വധിക്കാൻ ശ്രമം പരാതിയിൽ അഞ്ചു പേർക്കെതിരെ വധശ്രമത്തിനു പോലീസ് കേസ് ഒരാൾ അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ എം പി റാഷിദിനെ (40) യാണ് വധശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ കെ. ശ്രീജിത്തിൻ്റെ (45) പരാതിയിലാണ് തളിപ്പറമ്പിലെ റിഷി , റാഷിദ്, ഫർഷി, സജീർ, മനാഫ് എന്നിവർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തത്. 14 ന് വൈകുന്നേരം 6.30 മണിക്ക് തളിപ്പറമ്പ് സാമ്രാട്ട് ബാറിൽ വെച്ചായിരുന്നു അക്രമം. നാലു മാസം മുമ്പ് പരാതിക്കാരനും ഒന്നാം പ്രതിയും തമ്മിൽ മൊട്ടമ്മൽ ബാറിൽ വെച്ചുണ്ടായ അടിപിടിയെ തുടർന്നുള്ള മുൻവൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. പരിക്കേറ്റ പരാതിക്കാരൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!