അനന്തു രമേശൻ്റെ “മാജിക് കളേഴ്സ് “ചിത്രശില്‌പ പ്രദർശനം ആരംഭിച്ചു.

പയ്യന്നൂർ: ചീമേനി ചെമ്പ്രകാനം ചിത്ര- ശില്പകല അക്കാദമിയിലെ കെ ജി സി ഇ – ഫൈൻ ആർട്‌സ് & ആനിമേഷൻ കോഴ്സിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അനന്തു രമേശൻ്റെ “മാജിക് കളേഴ്‌സ് ” എന്ന ചിത്രശില്‌പ പ്രദർശനം ഗാന്ധി പാർക്കിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
ഡോക്ടർ ബാലകൃഷ്ണൻ വള്ളിയോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ
വി. കുഞ്ഞികൃഷ്‌ണൻ എം എൽ എ പ്രദർശനം ഉദ്ഘാടനം ചെയ്തു.
പരിയാരം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് പി.പി. ഷാജി, പയ്യന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.വി. മനോഹരൻ, പയ്യന്നൂർ നഗരസഭ വികസന സ്റ്റാൻ്റിംഗ് ചെയർപേഴ്‌സൺഎം. രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചിത്രകാരൻ അനന്തു രമേശൻ നന്ദിയും പറഞ്ഞു.
വാട്ടർ കളർ, അക്രിലിക്ക് കളർ, ഓയിൽ കളർ, ടെറാകോട്ട ശില്പ്‌പങ്ങൾ തുടങ്ങിയ വിവിധ മാധ്യമങ്ങളിലുടെ സൃഷ്‌ടിക്കപ്പെട്ട വ്യത്യസ്‌തമായ കാഴ്‌ചാനുഭവം സമ്മാനിക്കുന്ന കലാരചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രദർശന സമയം. പ്രദർശനം15 ന് സമാപിക്കും.







