എം എൽ എ വി കുഞ്ഞികൃഷ്ണന്ന്സ്വീകരണം നൽകി

സത്യപ്രതിജ്ഞക്ക് ശേഷം നാട്ടിലെത്തിയ എം എൽ എ ക്ക് പയ്യന്നൂർ എഡുക്കേഷണൽ സൊസൈറ്റി ഊഷ്മളമായ വരവേൽപ്പു നൽകി .
സൊസൈറ്റി ഓഫീസിൽ എം എൽ എ യെ , പ്രസിഡണ്ട് തേജ് രാജ് ജി മല്ലരുടെ നേതൃത്വത്തിൽ ഡയരക്ടർമാരും ജീവനക്കാരും ബൊക്ക നൽകി സ്വീകരിച്ചു.
സൊസൈറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ പ്രസിഡൻ്റ് തേജ് രാജ് ജി മല്ലർ അദ്ധ്യക്ഷം വഹിച്ചു . സെക്രട്ടറി മണിയറ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി എം കെ രാജൻ വൈസ് പ്രസിഡണ്ട് എം പി മധുസൂദനൻ സയരക്ടർമാരായ കെ ടി സഹദുള്ള, ഇടവലത്ത് ജനാർദ്ദനൻ,അഡ്വ: ഡി കെ ഗോപിനാഫ് , ഗംഗാധരൻ മേലേട ത്ത് , സിയാലി സൈനുദ്ദീൻ , വി വി രമേശൻ , എം ഗണേഷ് ഷേണായി,കെ ടി ഹരീഷ് എന്നീവർ ആശംസകൾ നേർന്നു . മറുപടി പ്രസംഗത്തിൽ തിരുവനന്തപുരത്ത് പയ്യന്നൂർ എം എൽ എ ആയ തനിക്ക് തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ അനുസ്മരിക്കുകയും പയ്യന്നൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭ്യമാകേണ്ട സഹായങ്ങൾക്ക് , തൻ്റെ ഒരു കൈയൊപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ട്രഷറർ കെ കെ സുരേഷ് കുമാർ നന്ദി രേഖപ്പെട്ടുത്തി .







