കാളകളെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് ഭീഷണി രണ്ടു പേർക്കെതിരെ കേസ്

മഞ്ചേശ്വരം: കാളകളെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ബായാർ അവളയിലെ എ എം ഇബ്രാഹിം ഖലീലിൻ്റെ പരാതിയിലാണ് പുനീത്തിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 23 ന് രാത്രി 9 മണിക്ക് ബായാർ കള്ള ഗ്ഗദ്ദെയിലായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






