കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

Screenshot
കണ്ണൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് (കെ.എസ്.ഇ.എസ്.എൽ) കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം മഹാത്മാ മന്ദിരത്തിൽ വെച്ച് നടന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. അജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സെക്രട്ടറി പയ്യരട്ട നാരായണൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് നരേന്ദ്രൻ കെ. അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. അജികുമാർ, പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദ്, ഇ.കെ.കെ. നമ്പ്യാർ, പി.വി. രാജീവൻ, ഗോൾഡ് മെഡലിസ്റ്റ് ഗോൾഡ ഹണിമധു എന്നിവർക്കാണ് ആദരവ് നൽകിയത്.
മഹിളാ വിങ്ങ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ടീച്ചർ, സെക്രട്ടറി ഭാനുമതി ടീച്ചർ, മറ്റ് ഭാരവാഹികളായ പി.എം. വാസുദേവൻ, പി.വി. രവീന്ദ്രൻ, ആർ.കെ. ദാമോദരൻ, കെ. രാഘവൻ, സി. സുരേന്ദ്രൻ, പി.വി. ജനാർദ്ദനൻ നമ്പ്യാർ, പി. വിജയൻ, സി.കെ. വിനോദ് കുമാർ, കെ.എസ്. ജയപ്രകാശ്, സി.എം. രതീശൻ, പി.ആർ. പുരുഷോത്തമൻ, കെ.കെ. വിജയൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.







