LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 20, 2026

കെ.എസ്.ആർ.ടി.സി ബസിടിച്ച് മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവ് മരിച്ചു

0
9706a5cd-1d18-4860-a4d1-c7b6b81dcae8
Spread the love

പെരളശേരി: കണ്ണൂർ – കൂത്തുപറമ്പ് റോഡിലെ മൂന്നുപെരിയയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പിതാവ് ദാരുണമായി മരിച്ചു. കീഴത്തൂർ നാഗത്താർ മുണ്ട്യാടി വീട്ടിൽ എൻ.എം. ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുപെരിയ വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.

മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ബാലകൃഷ്ണൻ. ഇതിനിടയിൽ പിന്നിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. ബസിന്റെ പിൻചക്രത്തിന് അടിയിൽ കുടുങ്ങിപ്പോയ ബാലകൃഷ്ണനെ നാട്ടുകാർ കാൽ മണിക്കൂറോളം പരിശ്രമിച്ച് പുറത്തെടുത്ത് ഉടൻ തന്നെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കക്കാട് സ്പിന്നിങ് മിൽ മുൻ ജീവനക്കാരനും ശ്രീ മേനരയരോത്ത് ഭഗവതി ക്ഷേത്രത്തിലെ കോമരവുമായിരുന്നു അദ്ദേഹം. പരേതരായ കെ. കൃഷ്ണൻ നമ്പ്യാരുടെയും കെ. ദേവിയമ്മയുടെയും മകനാണ്. ഭാര്യ: ആർ. മണിമേഖല. മക്കൾ: സ്മിൽന, വൈശാഖ് (ഇന്ത്യൻ ആർമി). മരുമക്കൾ: രജിൽ (സി.ആർ.പി.എഫ്), സീഷ്ണ. സഹോദരങ്ങൾ: കെ. നാരായണൻ, എൻ.എം. ചന്ദ്രൻ, പരേതനായ കെ. ഗോവിന്ദൻ. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!