LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 21, 2026

വളപട്ടണത്ത് ബൈക്കിന് പിന്നിൽ ബസിടിച്ച് അപകടം; ക്രസന്റ് സ്കൂൾ പ്രധാനാധ്യാപകൻ എം.വി. മുഹമ്മദലി സഅദി അന്തരിച്ചു

0
Screenshot

Screenshot

Spread the love

വളപട്ടണം: ദേശീയപാതയിൽ വളപട്ടണം ടോൾ ബൂത്തിന് സമീപം ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ച് പ്രധാനാധ്യാപകന് ദാരുണാന്ത്യം. കീരിയാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രധാനാധ്യാപകനും മട്ടൂൽ തെക്കുമ്പാട് എം.വി. ഹൗസിൽ താമസക്കാരനുമായ എം.വി. മുഹമ്മദലി സഅദി (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് സ്കൂളിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം. ബൈക്കിന് പിന്നിൽ ഇടിച്ച ബസ് കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ ഓടുന്നതാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പണ്ഡിതനും മികച്ച പ്രഭാഷകനും:

വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ക്രസന്റ് സ്കൂൾ പ്രധാനാധ്യാപക പദവിക്ക് പുറമെ പോയ്ത്തുംകടവ് നൂറുൽ ഹുദാ അറബിക് കോളജ് സദർ മുഅല്ലീം, മജ്ലിസുൽ ഉലമാ അസ്സഅദിയ്യീൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി, എസ്.വൈ.എസ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, തെക്കുമ്പാട് മിസ്ബാഹുൽ ഹുദ സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.

പരേതനായ അബ്ദുൽ ഖാദറിന്റെയും എം.വി. ഖദീജയുടെയും മകനാണ്. ഭാര്യ: വി.എ. ജുമൈല (ഇരിണാവ്). മക്കൾ: മുജാബ്, ഖദീജ, മുഫ്ദാർ, മുസ്തജാബ്. സഹോദരങ്ങൾ: സക്കരിയ, സുബൈർ, ഷൗക്കത്തലി, നഫീസ, ഹന്നത്ത്.

പൊതുദർശനവും കബറടക്കവും:

ഇന്ന് രാവിലെ 11-ന് കാൽടെക്സ് അൽ അബ്റാറിലും, 11.30-ന് വളപട്ടണം ക്രസന്റ് സ്കൂളിലും മയ്യിത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് തെക്കുമ്പാടെയും ഇരിണാവിലെ ഭാര്യ ഗൃഹത്തിലും എത്തിച്ച ശേഷം ഉച്ചയ്ക്ക് 1.30-ന് ഇരിണാവ് ജുമാ മസ്ജിദിൽ കബറടക്കം നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!