കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

Screenshot
കണ്ണവം: കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം. സിനിമാ താരമായ കൈച്ചേരി സ്വദേശി ഇസ്മായിൽ (52), തൊടീക്കളം സ്വദേശി പുതുക്കുടി സജീഷ് എന്ന ബാബു (52) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും കണ്ണവം പൊലിസും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടമുണ്ടാക്കിയ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്







