ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊല്ലുമെന്ന് പറഞ്ഞ് മർദ്ദിച്ചു

തളിപ്പറമ്പ് : ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ ജീവനക്കാരനെതിരെ കേസ്. ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സീനിയർ കോഡിനേറ്ററായ കണ്ണവം ചിറ്റാരിപ്പറമ്പിലെ കെ.ബാബുവിൻ്റെ (54) പരാതിയിലാണ് സ്ഥാപനത്തിലെ ഡി എം തസ്തികയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിരിച്ചുവിട്ട പി. പി. സുരേഷിനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 2.05 മണിക്ക് തളിപ്പറമ്പ് ബാംബു ഹോട്ടലിനു മുന്നിൽ റോഡിൽ വെച്ചാണ് സംഭവം. പരാതിക്കാരനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തടയാൻ ചെന്നഷാൽമോഹൻ എന്നയാളെ അടിക്കുകയും പാൻ്റിൻ്റെ സിബ് ഊരി പ്രജിന എന്നിവരെ കാണിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇയാളെ രണ്ടു മാസം മുമ്പ് സ്ഥാപനത്തിൽ നിന്നും പുറത്താക്കിയതിൻ്റെ പേരിലാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







