പ്രധാനമന്ത്രിയെ രാജ്യദ്രോഹിയെന്ന് അപമാനിച്ചതിന് കേസ്.

ശ്രീകണ്ഠാപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഫേസ്ബുക്ക് അക്കൗണ്ടു വഴി രാജ്യദ്രോഹിയെന്ന് കമൻ്റ് ചെയ്ത്അപമാനിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബി ജെ പി ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് പയ്യാവൂരിലെ കുളങ്ങരയിടം ഹൗസിൽ സഞ്ജു കൃഷ്ണകുമാറിൻ്റെ പരാതിയിലാണ് ഫേസ്ബുക്കിൽ കമൻ്റിട്ട രാജൻ സി കോട്ടൂർ എന്നയാൾക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടു ത്തത്. ഈ മാസം മൂന്നാം തീയതിയാണ് സംഭവം പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







