അമേരിക്കൻ – ഇസ്രായേൽ യുദ്ധവെറിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

പടന്ന: അമേരിക്കയും ഇസ്രായേലും പശ്ചിമേഷ്യയെ ചോരക്കളമാക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്ന ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുളളവരുടെ സമാധാനം ഉറപ്പാക്കാൻ കേന്ദ്ര ഗവർമെൻ്റ് അടിയന്തിരമായി ഇടപെടണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമം ഐ.എൻ.എൽ ജില്ലാ വൈസ് പ്രസിഡൻ്റ് വി.കെ ഹനീഫ ഹാജി ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി എൻ പി ഫൈസൽ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് റസാഖ് പുഴക്കര അധ്യക്ഷത വഹിച്ചു. എ.ജി. ബഷീർ, ഷംസുദ്ദീൻ അരിഞ്ചിറ, എ.സി ഷാഹുൽ ഹമീദ്, എം.കെ. സി അബ്ദുൽ റഹ്മാൻ, ബി.എസ് ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. എസി മഹ്മൂദ് ഹാജി, ടി.പി മുഹമ്മദ്, ഹാഷിം പടന്ന, അബൂബക്കർ ബീരിച്ചേരി, മഹ്മൂദ് കടപ്പുറം, എൻ പി റഹീം കോട്ടപ്പുറം, ഹംസ പടന്ന, ഷരീഫ് കോട്ടപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി.







