LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 27, 2026

സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് വില്പന പോലീസുകാരനെതിരെ കേസ്

0
Screenshot

Screenshot

Spread the love

ചന്തേര : സ്റ്റേഷനിൽ ഏൽപ്പിച്ച കളഞ്ഞു കിട്ടിയ രാമന്തളി സ്വദേശിനിയുടെ മൊബൈൽ ഫോൺ സ്റ്റേഷനിൽ നിന്നുംമോഷ്ടിച്ചു കൊണ്ടുപോയി വിൽപന നടത്തിയ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നപോലീസുകാരനെതിരെ ചന്തേര പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ കാസറഗോഡ് ബദിയടുക്ക നീർച്ചാൽ സ്വദേശി തൈവളപ്പ് ഹൗസിൽ വൈ. ബൈജുവിനെ (41) തിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ചന്തേര പോലീസ് കേസെടുത്തത്. ഈ മാസം 12 നാണ് സംഭവം. പയ്യന്നൂർ രാമന്തളി സ്വദേശിനിയുടെ 10,000 രൂപ വിലവരുന്ന റെഡ് മീ നോട്ട്9പ്രോഫോൺ ആണ് എട്ടാം തീയതി റോഡരികിൽ നിന്നും ഇതര സംസ്ഥാനക്കാരനായ വഴിയാത്രക്കാരന് കളഞ്ഞു കിട്ടിയത്. ഇയാൾഫോൺ ചന്തേര സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട്പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ ഉടമയെ കണ്ടെത്തുകയും ഫോൺ കൈപ്പറ്റാൻ ഇവരുടെ മകൻ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് മേൽവിലാസമെഴുതി ജി.ഡി. ചാർജ്ജ് സൂക്ഷിച്ച ഫോൺ കാണാതായത് ശ്രദ്ധയിൽപ്പെട്ടത് .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച ഫോൺ ബദിയടുക്ക നീർച്ചാൽ സ്വദേശി പുതിയ സിം കാർഡുമായിഉപയോഗിക്കുന്നത് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഇയാൾക്ക് ചന്തേര സ്റ്റേഷനിലെ പോലീസുകാരൻ സ്റ്റേഷനിൽ നിന്നുംമോഷ്ടിച്ചഫോൺ ആണ് വിൽപന നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസുകാരനെതിരെകേസെടുത്ത ചന്തേര എസ് ഐ വിഷ്ണു എസ് നായർ അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!