വി.പി. മൊയ്തു സാഹിബ് നിര്യാതനായി

കോഴിക്കോട്: കണ്ണൂർ വളപട്ടണം മന്ന സ്വദേശിയും കോഴിക്കോട് വെള്ളിമാട് കുന്ന് മാമ്പ്ര ഹൗസിൽ താമസക്കാരനുമായ പ്രമുഖ വ്യക്തിത്വം വി.പി. മൊയ്തു സാഹിബ് (92) അന്തരിച്ചു.
ഭാര്യ: നഫീസ വെല്ലഞ്ചേരി (അത്തോളി). മക്കൾ: നാസിഫ് (എച്ച്.എം.സി., ഖത്തർ), സബ്രീൻ (ജിദ്ദ), പർവീൻ (സി.എം.എസ്. ദേവഗിരി). മരുമക്കൾ: മുസധിക്ക് മാമ്പ്ര (ജിദ്ദ), അബ്ദുറഹ്മാൻ ടി.എം. മാവൂർ (കോഴിക്കോട് മെഡിക്കൽ കോളേജ്), ഫെബിൻ നാസിഫ് (തലശ്ശേരി). കണ്ണൂർ ഫാത്തിമ ഹോസ്പിറ്റൽ എം.ഡി. ഡോ. കെ.പി. മുസ്തഫ പരേതന്റെ ബന്ധുവാണ്.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7.30-ന് കോഴിക്കോട് ചേവായൂർ കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദിൽ വെച്ച് നടക്കും.







