മമ്പറത്ത് സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Screenshot
മമ്പറം: സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മമ്പറം പടിഞ്ഞാറെയിൽ വീട്ടിൽ പൊന്നമ്പലത്ത് ബാലൻ (83) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബാലനെ സ്വകാര്യ ബസ്സിടിച്ചത്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.







