വീട്ടമ്മയെ മർദ്ദിച്ച യുവാവിനെതിരെ കേസ്

Screenshot
മയ്യിൽ: മകനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന വിരോധത്തിൽ വീട്ടമ്മയെ മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കയരളം കൊവ്വാപ്പാട് താമസിക്കുന്ന ഇ.സതി (52) യുടെ പരാതിയിലാണ് അനൂപ് എന്നയാൾക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. 25 ന് രാത്രി 10.50 മണിക്ക് കൊവ്വാ പ്പാട്മുത്തപ്പൻ മഠപ്പുരയ്ക്ക് സമീപം വെച്ച് പരാതിക്കാരിയെതടഞ്ഞുനിർത്തി പ്രതികൈ കൊണ്ട് മുഖത്തടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







