യൂറോപ്പിൽ ജോലി വാഗ്ദാനം നൽകി 7, 15,350 രൂപ തട്ടിയെടുത്തു

Screenshot
ആദൂർ :യൂറോപ്പിലെ ലക്സംബർഗിൽ അക്കൗണ്ടൻ്റ് ജോലി തരപ്പെടുത്തിതരാമെന്ന് വിശ്വസിപ്പിച്ച് ഭർതൃമതിയായ യുവതിയിൽ നിന്നും7, 15,350 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കാറഡുക്ക കൊട്ടും കുഴിയിൽ താമസിക്കുന്ന പി. ചിത്ര ലേഖ (35) യുടെ പരാതിയിലാണ് കാസറഗോഡ് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പ്രവർത്തിക്കുന്ന യുനി മോനി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ഇൻസ്റ്റിറ്റ്യൂഷൻ ഉടമക്കെതിരെ ആദൂർ പോലീസ് കേസെടുത്തത്. 2026 മാർച്ച് 25 നും മെയ് 14 വരെയുള്ള തീയതികളിലാണ് ജോലി വാഗ്ദാനം നൽകി പ്രതിരണ്ട് തവണകളായി 7, 15 , 350 രൂപ കൈക്കലാക്കിയത്. പിന്നീട് വിസയോ ജോലിയോ തരപ്പെടുത്തി കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







