പഞ്ചായത്ത് ഓഫീസ് മാർച്ച് 97 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

പെരിങ്ങോം: പയ്യന്നൂർ മണ്ഡലം എം എൽ എയോടും കാസറഗോഡ്എം പിയോടും കാണിക്കുന്ന രാഷ്ട്രീയ അവഗണനയ്ക്കും യുഡിഎഫ് മെമ്പർമാരോടുമുള്ള വിവേചനത്തിനുമെതിരെ പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ 97 യു ഡി എഫ് പ്രവർത്തകർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. യു ഡി എഫ് പ്രവർത്തകരായ പാടിയോട്ടുച്ചാലിലെ കെ.വി. മോഹനൻ,പെരിങ്ങോത്തെഎം.ഉമ്മർ, പൊന്നം വയലിലെ കെ.രവി , ചീർക്കാട് സ്വദേശി കെ. പി. ജ്യോതിഷ്, പാടിയോട്ടുച്ചാൽ കൊട്രോടിയിലെ ഷംസുദ്ദീൻ അച്ചുമാൻ്റകത്ത് , പെരിങ്ങോത്തെ എം. മുഹമ്മദ് കുഞ്ഞി ,എം എസ് ഇക്ബാൽ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 90 പേർക്കുമെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. റോഡ് ഉപരോധിച്ചതിനും വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിനുമാണ് പോലീസ് കേസെടു ത്തത്.







