LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 23, 2026

വാഗ്ദാനങ്ങള്‍ പാഴ് വാക്കായി; സെസ് ഇനത്തിലെ 1435 കോടിയും പാഴായി മദ്യതൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

0
90c34ae1-4c90-407e-a9be-90b4552de7dc
Spread the love

പയ്യന്നൂര്‍: അബ്കാരി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചാരായ തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരവും പുനരധിവാസവും വാഗ്ദാനം മാത്രമായി. തൊഴിലാളികളുടെ സംരക്ഷണത്തിനായി സെസിലൂടെ ലഭിച്ച 1435 കോടി രൂപയും കാണാനില്ലെന്നും മറ്റുമാര്‍ഗങ്ങള്‍ കാണാത്തതിനാല്‍ നവംബര്‍ 22ന് ഏറണാകുളത്ത് വിപുലമായ കണ്‍വെന്‍ഷന്‍ ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും മദ്യത്തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പയ്യന്നൂര്‍ മീഡിയ ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1996-ലെ ചാരായ നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട ചാരായ തൊഴിലാളികളുടെ പുനരധിവാസത്തിനായി മാറിമാറി വന്ന സര്‍ക്കാരുകള്‍ നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. തൊഴില്‍ നഷ്ടപ്പെട്ട നിശ്ചിത ശതമാനം ചാരായ തൊഴിലാളികള്‍ക്ക് കള്ളു ഷാപ്പുകളില്‍ നിയമനം കൊടുക്കുമെന്നും അതിനായി കള്ളുഷാപ്പുകള്‍ക്കു ഏര്‍പ്പെടുത്തിയിരുന്ന കിസിത് ഇളവ് ചെയ്ത് ലൈസന്‍സിന് 500 രൂപ മാത്രം നിശ്ചയിക്കുകയുമുണ്ടായി. എന്നാല്‍ ഒരൊറ്റ തൊഴിലാളിയേയും കള്ളു ഷാപ്പുകളില്‍ പുനരധിവസിപ്പിച്ചില്ല. മാത്രമല്ലബിവറേജ് ഔട്ട്‌ലെറ്റുകളിലെ ഒഴിവുവരുന്ന തസ്തികയിലേക്ക് ചാരായ തൊഴിലാളികളുടെ ആശ്രിതരെ നിയമിക്കാമെന്ന് പറഞ്ഞതും മറ്റൊരു വാഗ്ദാന ലംഘനമായി.

തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി മദ്യക്കുപ്പിക്ക് ഒന്നിന് അഞ്ചുരൂപ നിരക്കില്‍ 2016 മുതല്‍ 2019 വരെ പുനർജനി ഫണ്ട് എന്ന പേരിൽ സെസ് ഏര്‍പ്പെടുത്തി 1435 കോടി രൂപ അബ്കാരി ബോര്‍ഡിലേക്ക് സ്വരൂപിക്കുകയുമുണ്ടായി. പിന്നീട് ഈ തുക എങ്ങോട്ടു പോയെന്ന് അറിയില്ല. കാലാകാലങ്ങളായി തൊഴിലാളികളില്‍ നിന്ന് ശേഖരിച്ച പിഎഫും ഗ്രാറ്റിവിറ്റിയുമൊക്കെ തൊഴിലാളികളുടെ പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്നതല്ലാതെ തൊഴിലാളികള്‍ക്ക് ഗുണമൊന്നുമില്ല. തൊഴിലാളികള്‍ക്ക് അനുകൂലമായ കോടതി വിധി വന്നപ്പോള്‍ ഖജനാവിലെ ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഇതിനെതിരെ അപ്പീലിന് പോകാനായില്ല. 12,000 തൊഴിലാളികളില്‍ ഏകദേശം 3000 തൊഴിലാളികള്‍ പലവിധ രോഗങ്ങള്‍ മൂലവും, ആത്മഹത്യമൂലവും മരണപ്പെടുകയുണ്ടായി. ബാക്കിയുള്ളവര്‍ പലവിധ രോഗങ്ങളാലും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാലും വലയുകയാണ്. ഇക്കാര്യങ്ങള്‍ തങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് യോഗ്യതക്ക് അനുസരിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ബോര്‍ഡുകളുടെയും സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുക. ബിവറേജ് ഔട്ട്‌ലെറ്റുകളിലും ഡിപ്പോകളിലുമുള്ള താത്കാലിക തൊഴിലാളികള്‍ക്ക് പകരം അര്‍ഹരായ തൊഴിലാളികളെയും അവരുടെ ആശ്രിതരെയും നിയമിക്കുക. തൊഴിലാളികള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ സെസ്സും പിഎഫും ഗ്രാറ്റുവിറ്റിയും ലഭ്യമാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഈ തൊഴിലാളികള്‍ പ്രക്ഷോഭ സമരങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് ഭാരവാഹികളായ ചാക്കോ ജോസഫ്, സി. ശ്രീധരൻ, ബാബു പയ്യന്നൂർ, സി.ദിവാകരൻ, കെ. വാരിജാക്ഷൻ എന്നിവര്‍ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!