LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 19, 2026

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

0
Screenshot

Screenshot

Spread the love

രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ളതുമായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്നും, സർക്കാരുകൾക്ക് ഇക്കാര്യത്തിൽ മൂകസാക്ഷിയാകാൻ കഴിയില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് നായകളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണം. നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരിരക്ഷ നൽകണം. എല്ലാ ജില്ലകളിലും എ.ബി.സി സെന്ററുകൾ തുടങ്ങാനും ദേശീയപാതകളിൽ നിന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ മാറ്റാനും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!