LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 10, 2026

ചാൽ ബീച്ചിന് സമീപം മാലിന്യം തള്ളി; മൂന്നുപേർക്ക് 15,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

0
5fb5ffdf-9f7e-47a7-b6c8-500d6e83caab
Spread the love

അഴീക്കോട്: ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്ന് പേർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേർക്കായി 15,000 രൂപയാണ് പിഴ ചുമത്തിയത് (ഒരാൾക്ക് 5000 രൂപ വീതം).. തീരദേശ റോഡിൽ വലിയ തോതിൽ ജൈവ – അജൈവ മാലിന്യങ്ങൾ തള്ളി വരുന്നത് മൂലം തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് പ്രദേശത്ത് നിന്ന് തെരുവ് നായയുടെ കടി ഏൽക്കുകയും ചെയ്തു എന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡിന്റെ പരിശോധന. തീരദേശ റോഡിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വലിയ തോതിലാണ് മാലിന്യങ്ങൾ തള്ളി വരുന്നതായി സ്‌ക്വാഡ് കണ്ടെത്തിയത്.തീര ദേശ റോഡിൽ നിരവധി പ്രദേശങ്ങളിൽ സ്‌ക്വാഡ് പരിശോധന നടത്തുകയും മാലിന്യങ്ങൾ തള്ളിയ മൂന്ന് വ്യക്തികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. അഴീക്കൽ സ്വദേശികളായ ഷാനീഫ് കെ വി, പ്രണവ്യ നാഥ്, നിജിൽ തുടങ്ങിയവർക്കെതിരെയാണ് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തിയത്.തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനു പല ഭാഗങ്ങളിലും ക്യാമറ നിരീക്ഷണം ഉൾപ്പടെയുള്ളവ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തിനു നിർദേശം നൽകി.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ,സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുൾ സമദ് പി കെ തുടങ്ങിയവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!