മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ , ചിത്രം മഞ്ഞുമ്മൽ ബോയ്സ്; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു — ഇതോടെ എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തെരഞ്ഞെടുക്കപ്പെട്ടു.
സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു.
ലിജോ മോൾ ജോസ് മികച്ച സ്വഭാവ നടി ആയി.
പ്രത്യേക ജൂറി പരാമർശങ്ങൾ:
ടൊവീനോ തോമസ്, ആസിഫ് അലി, ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്).
🎬 മറ്റ് പ്രധാന അവാർഡ് ജേതാക്കൾ
മികച്ച ഗായകൻ: കെ.എസ്. ഹരിശങ്കർ (എ.ആർ.എം) മികച്ച ഗായിക: സെബ ടോമി (അംഅ) മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്) മികച്ച ഗാനരചയിതാവ്: വേടൻ (മഞ്ഞുമ്മൽ ബോയ്സ് – “വിയർപ്പ് തുന്നിയിട്ട കുപ്പായം”) മികച്ച ജനപ്രിയ ചിത്രം: പ്രേമലു മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ) മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്പ് (ബറോസ്) മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗെയ്ൻ വില്ല, രേഖാചിത്രം) വിഷ്വൽ എഫക്റ്റ്: എ.ആർ.എം നൃത്തസംവിധാനം: ഉമേഷ് (ബൊഗെയ്ൻ വില്ല) ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): രാജേഷ് ഗോപി (ബറോസ്) മേക്കപ്പ്: റോണക്സ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല) ശബ്ദരൂപകല്പന: ഷിജിൻ മെൽവിൻ, അഭിഷേക് (മഞ്ഞുമ്മൽ ബോയ്സ്) സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി) കലാസംവിധാനം: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്) എഡിറ്റിംഗ്: സൂരജ് (കിഷ്കിന്ധാകാണ്ഡം)
തൃശൂർ രാമനിലയത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാര പ്രഖ്യാപനം നടത്തി.
128 എൻട്രികളിൽ നിന്ന് 38 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന അവാർഡ് പ്രഖ്യാപനം, പ്രകാശ് രാജിന്റെ അസൗകര്യം മൂലം മാറ്റിയായിരുന്നു ഇന്ന് നടന്നത്.
