LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പയ്യന്നൂരിൽ സിപിഎം പൊതുയോഗം; റിബൽ സ്ഥാനാർത്ഥിയെ വിമർശിച്ച് എം.വി. ജയരാജൻ

img_0632.jpg
Spread the love

പയ്യന്നൂർ: പ്രസ്ഥാനത്തേക്കാൾ വലുതല്ല വ്യക്തിയെന്നും, “സ്വർണം കായ്ക്കുന്ന മരമായാലും വീടിനുനേരെ ചാഞ്ഞാൽ മുറിച്ചുമാറ്റേണ്ടി വരും” എന്ന ശക്തമായ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ രംഗത്തെത്തി.

പയ്യന്നൂർ കാരയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെ പരാമർശിച്ച് ജയരാജൻ ചോദിച്ചു:

“കാരയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നവർ ജനങ്ങൾക്ക് എന്ത് നയമാണ് മുന്നിൽ വെക്കുന്നത്? നിങ്ങൾ ആരുടെ പക്ഷത്ത്? അത് പറയണം.”

ജനഹൃദയങ്ങളിൽ ഇടം നേടിയത് ഇടത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളുമാണെന്ന് ജയരാജൻ പറഞ്ഞു. റിബൽ സ്ഥാനാർത്ഥിക്ക് ജനങ്ങൾക്ക് ചെയ്യാനായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിന് വി. ബാലൻ അധ്യക്ഷനായിരുന്നു.

പി. സന്തോഷ്, സരിൻ ശശി, കെ.കെ. ഗംഗാധരൻ, ടി. വിശ്വനാഥൻ, പി. ശ്യാമള, കെ. സതീശൻ, എൽഡിഎഫ് സ്ഥാനാർഥി പി. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!