December 5, 2025

50 ലിറ്റർവാഷുമായി യുവാവ്അറസ്റ്റിൽ

img_9404.jpg

പയ്യന്നൂർ : ചാരായം വാറ്റാൻ പാകപ്പെടുത്തിയ 50 ലിറ്റർ വാഷുമായി പ്രതി പിടിയിൽ. എരമം കടയക്കരയിലെ ടി.കെ. വിനീഷിനെ(42) യാണ്
പയ്യന്നൂർഎക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.
എരമം കടയക്കര വെച്ചാണ് വാറ്റ് ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച 50 ലിറ്റർ വാഷുമായി പ്രതി പിടിയിലായത്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
റെയ്ഡിൽഅസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കമലാക്ഷൻ ടി വി , പ്രിവൻ്റീവ് ഓഫീസർ വിനോദ് വി കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായസുരേഷ് ബാബു എം വി , വിനേഷ് ടി വി,സിവിൽ എക്സൈസ് ഓഫീസർ ജയേഷ് പി വി, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി എന്നിവരും ഉണ്ടായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger